വായുവിലെ മലിനീകരണത്തോത് കൂടുന്നു,അനധികൃത വ്യവസായ യൂണിറ്റുകള്‍ നിര്‍ത്തലാക്കാന്‍ മോണിറ്ററിംഗ് കമ്മീഷന്‍ രൂപവത്കരിച്ചിട്ടും സ്ഥിതി ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രീംകോടതി..

ഡല്‍ഹിയില്‍ ജനവാസമേഖലകളില്‍ ഇപ്പോഴും 5000 വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുപ്രീംകോടതി. വായുവിലെ മലിനീകരണത്തോത് കൂടുന്നത് കടുത്ത ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതിനിടെയാണ് നഗരത്തില്‍ ഇത്രയധികം വ്യവസായ യൂണിറ്റുകള്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

അനധികൃത വ്യവസായ യൂണിറ്റുകള്‍ നിര്‍ത്തലാക്കാന്‍ മോണിറ്ററിംഗ് കമ്മീഷന്‍ രൂപവത്കരിച്ച 14 വര്‍ഷങ്ങള്‍ക്ക് ശേഷവും ഉള്ള സ്ഥിതി ദൗര്‍ഭാഗ്യകരമാണെന്ന് കോടതി. അതേസമയം 15 ദിവസത്തിനുള്ളില്‍ ഇത്തരം നിയമവിരുദ്ധ യൂണിറ്റുകള്‍ അടച്ചുപൂട്ടുമെന്ന് ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റി കോടതിക്ക് ഉറപ്പ് നല്‍കി.

വ്യവസായ യൂണിറ്റുകള്‍ അടയക്കുന്നതിന് മുന്നോടിയായി അവയിലേക്കുള്ള കറന്റും വാട്ടര്‍ കണക്ഷനും വിഛേദിക്കും. ഈ വര്‍ഷം ആഗസ്റ്റ് വരെ അനധികൃതമായി പ്രവര്‍ത്തിച്ച 15, 888 വ്യവസായയൂണിറ്റുകള്‍ അടപ്പിച്ചെന്നും മോണിറ്ററിംഗ് കമ്മിറ്റി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*