വാടകക്കരാര്‍ നിയമം പരിഷ്കരിച്ച്‌ നീതിന്യായ വകുപ്പ്..

വാടകക്കരാര്‍ നിയമം പരിഷ്കരിച്ചതായി അബുദാബി നീതിന്യായ വകുപ്പ് അറിയിച്ചു. ഒക്‌ടോബര്‍ 14ന് നിലവില്‍ വന്ന നിയമം കെട്ടിട ഉടമയ്ക്ക് മാത്രം ഗുണമുള്ളതെന്നിരിക്കെ നിരവധി പരാതികള്‍ ഉയര്‍ന്ന് വന്നതിനെ തുടര്‍ന്നാണ് നിയമം പരിഷ്കരിച്ചത്.വാടകക്കാരെ ഒഴിപ്പിക്കാന്‍ ഉടമയ്ക്ക് നിയമം കൂടുതല്‍ സഹായകരമാകുമെന്നതിനാല്‍ താമസക്കാരില്‍ കൂടുതല്‍ ആശങ്കയുളവാക്കിയിരുന്ന സാഹചര്യത്തിലാണ് ഇത്.വാടക നല്‍കാത്ത സാഹചര്യത്തില്‍ മാത്രമേ ഉടമയ്ക്ക് താമസക്കാരനെ ഒഴിപ്പിക്കാവൂ എന്ന നിബന്ധന കൊണ്ടു വന്നത്.

ഉടമയും വാടകക്കാരനും തമ്മിലുള്ള പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാകുമെന്നും ഇതുമൂലം കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. താമസക്കാരെ ഒഴിപ്പിക്കുന്നതിനായി ഉടമ തര്‍ക്ക പരിഹാര സമിതിക്ക് അപേക്ഷ നല്‍കണം.നിബന്ധനകള്‍ പാലിക്കാതെയുള്ള അപേക്ഷകള്‍ നിരസിക്കുന്നതാണ്.അപേക്ഷ സ്വീകരിക്കുകയാണെങ്കില്‍ വാടക കുടിശ്ശിക തീര്‍ക്കുന്നതിന് താമസക്കാരന് 21 ദിവസത്തെ സമയം അനുവദിക്കും.ശേഷവും കുടിശ്ശിക അടയ്ക്കാത്തവരെ മാത്രമേ ഒഴിപ്പിക്കൂ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*