ഉത്തര്‍ പ്രദേശില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍..

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സ്വകാര്യ സ്കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍.അര്‍ബജ്എന്ന വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ അധ്യാപകനായ ജയ്‍രാജാണ് അറസ്റ്റിലായത്.ചൊവാഴ്ച്ച ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് ജയ്‍രാജ് അര്‍ബജിനെ മര്‍ദ്ദനത്തിന് ഇരയാക്കുന്നത്.

തുടര്‍ന്ന് ബോധരഹിതനായ അര്‍ബജിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*