യുഎസിലേക്കുള്ള എണ്ണ കയറ്റുമതി നിര്‍ത്തി കുവൈറ്റ്..

ഏഷ്യന്‍ വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ആവശ്യം വര്‍ധിച്ച പശ്ചാത്തലത്തില്‍.രണ്ടര പതിറ്റാണ്ടിനിടെ ആദ്യമായി അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കുവൈത്ത‌് നിര്‍ത്തി. ഏഷ്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്‌ ലക്ഷ്യം.

ഇറാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചശേഷം ഏഷ്യന്‍ വിപണിയില്‍ ആവശ്യംകൂടി. ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ 80 ശതമാനവും ഏഷ്യയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. നിലവില്‍ കുവൈത്തിന്റെ എണ്ണ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്. 3.15 ദശലക്ഷം ബാരലാണ് കുവൈത്തിന്റെ ഉല്‍പ്പാദനശേഷി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*