Breaking News

ട്രെയിന്‍ അപകടം: അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി..!!

റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകട വിവരം ഞെട്ടിച്ചുവെന്നും. സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് ന്യൂ ഫറാക്ക എക്‌സ്പ്രസിന്റെ പാളം തെറ്റിയത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. റെയില്‍വേ പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ട്രെയിന്റെ ആറു ബോഗികള്‍ പാളം തെറ്റിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*