തിലകനെ വിമര്‍ശിച്ച കെ.പി.എ.സി. ലളിതയ്ക്ക് മറുപടിയുമായി ഷമ്മി തിലകന്‍..!!

മലയാളത്തിലെ എക്കാലത്തെയും മഹാനടന്‍മാരില്‍ ഒരാളായ തിലകനെതിരെ നടി കെ.പി.എ.സി. ലളിത നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച്‌ ഷമ്മി തിലകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി തിലകന്‍ പിതാവിനെ വിമര്‍ശിച്ച കെ.പി.എ.സി. ലളിതയ്ക്ക് മറുപടി നല്‍കിയത്.

തന്റെ പിറകെ നടന്ന് വഴക്കുണ്ടാക്കുന്ന ശീലമായിരുന്നു തിലകനുണ്ടായിരുന്നത് എന്നാണ് കെ.പി.എ.സി. ലളിത അടുത്തിടെ വെളിപ്പെടുത്തിയത്. എന്നാല്‍ മരിച്ചവരെ വെറുതെ വിടണമെന്നും സ്വന്തം കണ്ണില്‍ കിടക്കുന്ന \’കോല്‍\’ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ എന്നും മകന്‍ ഷമ്മി തിലകന്‍ ചോദിക്കുന്നു. അതോടൊപ്പം തെറ്റു തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*