വിവാഹത്തിന് മുമ്പ് രണ്ട്പേരോടും ഒരുമിച്ച് ബന്ധംപുലർത്തി!! ശ്രീശാന്തിനെതിരെ മുന്‍ കാമുകി രംഗത്ത്; ലിവിംഗ് റിലേഷനില്‍ തന്നോട്….

കേരളത്തിന്റെ മുന്‍ ദേശീയ ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ ആരോപണവുമായി മുന്‍ കാമുകി രംഗത്ത്. തന്നോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണിച്ചത് ക്രൂരതയാണെന്ന സ്വര്രിലാണ് കാമുകിയായ നടി നികേഷ പട്ടേലിന്റെ പ്രതിരണം. ബിഗ് ബോസ് ഹിന്ദി സീസണ്‍ 11-ലെ മത്സരത്തിനിടയില് ശ്രീ നടത്തിയ ചില തുറന്ന് പറച്ചിലുകളാണ് നികേഷയുടെ പ്രതികരണത്തിന് കാരണം.

ഭാര്യയായ ഭുവനേശ്വരിമായുള്ള പ്രണയത്തെക്കുറിച്ച് വാചാലനായ ശ്രീശാന്ത് തങ്ങളൂളെടെ ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നും, അതു തന്നെ മുറിവേല്‍പ്പിച്ചുവെന്നും നികേഷ  പറഞ്ഞു. ഭുവനേശ്വരിയുമായി ഏഴു വര്‍ഷത്തെ പ്രണയം ഉണ്ടായിരുന്നുവെന്നാണ് ഷോയില്‍ ശ്രീശാന്ത് പറഞ്ഞത്. ആ സമയത്ത് ശ്രീശാന്ത് താനുമായി ലിവിങ് റിഷേനിലായിരുന്നുവെന്നും നികേഷ വെളിപ്പെടുത്തി. അഞ്ചു വര്‍ഷമായി ശ്രീശാന്തുമായുള്ള ബന്ധം പിരിഞ്ഞിട്ട്. ബ്രേക്കപ്പിനു ശേഷം ഇതുവരെ കണ്ടിട്ടില്ല. വരധായക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ബ്രേക്കപ്പ് ആകുന്നത്. തങ്ങള്‍ ഒരുമ്മിച്ചായിരുന്ന സമയത്ത് ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ശ്രീശാന്ത് വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ തന്നോടു ചെയ്തത് എന്താണ്. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും നികേഷ പറയുന്നു.

മീ ടൂവിന്റെ പരിധിയില്‍ പെടുന്നത് അല്ലെങ്കിലും ആരാധകരെ നടുക്കുന്ന തരത്തിലുള്ള ഒരു ആരോപണവുമായാണ് ശ്രീശാന്തിനെതിരെ നികേഷ രംഗത്തെത്തിയിരിക്കുന്നത്. ബിഗ് ബോസ് ഷോയില്‍ ചൂടന്‍ സ്വഭാവവും പൊട്ടിത്തെറിയുമൊക്കെയായി വിവാദ നായകനാണ് നിലവില്‍ ശ്രീശാന്ത്. മറ്റുള്ളവരോടുള്ള താരത്തിന്റെ പെരുമാറ്റവും പുറത്തേക്ക് പോവുമെന്നുള്ള ഭീഷണിയുമൊക്കെ നമ്മള്‍ കണ്ടതാണ്. അതിന് പിന്നാലെയായാണ് താരത്തെക്കുറിച്ചുള്ള മറ്റൊരു കാര്യവും പ്രചരിച്ച് തുടങ്ങിയത്. ബിഗ് ബോസിലേക്ക് ശ്രീയെത്തുമ്പോള്‍ ഭാര്യയും ഒപ്പമുണ്ടായിരുന്നു. തന്റെ ഇഷ്ടനായകനായ സല്ലുവിനെ കണ്ടപ്പോള്‍ ഭാര്യ വികാരധീനനയായതിനെക്കുറിച്ച് താരം നേരത്തെ വാചാലനായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയുടെ സന്ദേശമെത്തിയപ്പോള്‍ ശ്രീ കരഞ്ഞിരുന്നു. ഭാര്യയേയും മക്കളേയും വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ താരത്തെയായിരുന്നു കണ്ടത്.

ശ്രീശാന്തുമായുള്ള ലിവ് ഇന്‍ റിലേഷനെകുറഇച്ച് തുറന്നു പറഞ്ഞ നികേഷ ശ്രീ പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്നും ഉത്തരംകിട്ടാ ചോദ്യമായി അവശേഷിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ റിയാലിറ്റി ഷോയായ ബിഗ് ബോസ് 12-മാത്തെ സീസണിലാണ് ശ്രീശാന്ത് പങ്കെടുക്കുന്നത്. ജോഡികളായും അല്ലാതെയുമായാണ് ഇത്തവണ മത്സരം. മത്സരത്തിലെത്തിയതിന് ശേഷം താന്‍ വലിയ മഹാനാണ് എന്ന തരത്തില്‍ പെരുമാറുന്നതായി തോന്നിയിരുന്നുവെന്നും നികേഷ പറയുന്നു. അദ്ദേഹത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും കൃത്യമായി അറിയാവുന്നയാളാണ് താന്‍. അദ്ദേഹം അത്ര മഹാനൊന്നുമല്ല. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നോ അവരെ ബഹുമാനിക്കണമോയെന്ന കാര്യത്തെക്കുറിച്ച് ശ്രീശാന്തിന് അറിയില്ലെന്നും നികേഷ പറയുന്നു. പരിപാടിയിലെത്തിയതിന് ശേഷവും ആ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും ഇപ്പോഴും അത് തന്നെയാണ് തുടരുന്നതെന്നും താരം പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*