സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ പ്രളയദുരിതാശ്വാസം കിട്ടാനുള്ളത് 30,000 പേര്‍ക്ക്;പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ വിതരണം പൂര്‍ത്തിയായി..

പ്രളയത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് 10,000 രൂപ ദുരിതാശ്വാസം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇനിയും 30,000 പേര്‍ക്ക് കൂടി തുക ലഭിക്കാനുണ്ടെന്നാണ് വിവരം. തിങ്കളാഴ്‌ച്ചയ്ക്കുള്ളില്‍ തുക കൊടുത്ത് തീര്‍ക്കണമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. മാത്രമല്ല ഇതിനായി 5.60 ലക്ഷം ആളുകളുടെ പട്ടികയും തയാറാക്കിയിരുന്നു. .

സെപ്റ്റംബര്‍ 29 വരെ അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് അത് നീട്ടി. പിന്നാലെ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതിനാലാണു വിതരണം പൂര്‍ത്തിയാകാന്‍ വൈകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.ആലപ്പുഴയില്‍ അര്‍ഹതയുള്ള 1,60,437 കുടുംബങ്ങള്‍ക്കും സഹായധനം കൈമാറിയെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും ചിലര്‍ക്ക് ഇപ്പോഴും കിട്ടിയിട്ടില്ല.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ വിതരണം പൂര്‍ത്തിയായി. കോഴിക്കോട്ട് ഇന്നും വയനാട്ടില്‍ രണ്ടു ദിവസത്തിനകവും പൂര്‍ത്തിയാകും.കോട്ടയം ജില്ലയില്‍ രണ്ടാം ഘട്ടത്തില്‍ അപേക്ഷ നല്‍കിയ 6841 പേര്‍ക്കു കൂടി തുക അനുവദിച്ചു.എറണാകുളത്തു ബാക്കിയുള്ള 3533 അപേക്ഷകളില്‍ സ്ഥിതിവിവരം അന്വേഷണം കഴിഞ്ഞ് തുക കൈമാറാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കും.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*