സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഉദ്ഘാടനം നാളെ..

സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നാളെ ഉച്ചതിരിഞ്ഞ് 3.30 ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം. രാജീവന്‍ നിര്‍വ്വഹിക്കും. കേന്ദ്ര കാലാവസ്ഥാ പഠന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. കെ.ജെ. രമേഷും ചടങ്ങില്‍ സംബന്ധിക്കും.

സംസ്ഥാനത്തെ ആദ്യത്തേതും, രാജ്യത്തെ നാലാമത്തെയും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രമാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. അഹമ്മദാബാദ്, ഭുവനേശ്വര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് നിലവില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉള്ളത്. കേരളം, കര്‍ണ്ണാടകം, ലക്ഷദ്വീപ് എന്നിവിടങ്ങളെ ബാധിക്കുന്ന ന്യൂനമര്‍ദ്ദങ്ങളെയും ചുഴിലിക്കാറ്റുകളെയും കുറിച്ചുള്ള മുന്നറിയിപ്പുകളായിരിക്കും തിരുവനന്തപുരത്തെ കേന്ദ്രം നല്‍കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*