Breaking News

ശബരിമലയില്‍ കയറാനെത്തിയ യുവതികളെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പി.സി ജോര്‍ജ്,ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയെന്നും ആരോപണം..

ശബരിമലയില്‍ കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പി.സി ജോര്‍ജ് എം.എല്‍.എ .  മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കണം. അവരാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയത്.കേരളത്തിലെ സി.പി.എമ്മിന്റ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചെത്തിച്ചതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

നിലയ്ക്കലും പമ്പയിലും നടത്തിയ പൊലീസ് നരനായാട്ടിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. തിരുമാനമുണ്ടായില്ലെങ്കില്‍ മുഴുവന്‍ മത വിശ്വാസികളേയും രംഗത്തിറക്കും. രഹ്ന ഫാത്തിമയ്ക്ക് പൊലീസ് യൂണിഫോമും ഹെല്‍മറ്റും കൊടുത്തത് നിയമ വിരുദ്ധം.അഹങ്കാരത്തിന് കൈയും കാലും വച്ചാല്‍ പിണറായിയെ പോലിരിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*