ശബരിമല സ്ത്രീ പ്രവേശനം : സുപ്രീം കോടതി വിധി കൈകാര്യം ചെയ്തതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയം പി കെ കുഞ്ഞാലിക്കുട്ടി..

സുപ്രീംകോടതി വിധി ഭംഗിയായി കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് കുറച്ചു കൂടി മെച്ചപ്പെട്ട സമീപനമാവാമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമായിരുന്നു. പകരം രാഷ്ട്രീയ മുതലെടുപ്പാണ് ശബരിമലയില്‍ നടന്നത്. ശബരിമല സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഇടതുപക്ഷത്തിനും ബിജെപിക്കും പങ്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*