റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ പാക് വിദേശകാര്യ മന്ത്രാലയം.

റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ പാക് വിദേശകാര്യ മന്ത്രാലയം. ദക്ഷിണേഷ്യയെ അസ്ഥിരപ്പെടുത്താനേ ഇന്ത്യയുടെ തീരുമാനം ഉപകരിക്കുകയുള്ളൂവെന്ന് പാക് വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കി. ഇന്ത്യയും റഷ്യയും ഈ മാസമാദ്യം 679 കോടി രൂപയുടെ എസ്-400 കരാര്‍ ഒപ്പുവച്ചിരുന്നു. 1998ലെ ആണവ പരീക്ഷണത്തിന് ശേഷം ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇന്ത്യ അത് നിരാകരിക്കുകയായിരുന്നു. ഇത് കാരണം കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.റഷ്യയുടെ ഏറ്റവും ആധുനികമായ അതിദൂര മിസൈല്‍ പ്രതിരോധ സംവിധാനമായാണിത് അറിയപ്പെടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*