രഹന ഫാത്തിമ കെ. സുരേന്ദ്രന്‍ കൂടിക്കാഴ്ച ; ആരോപണവുമായി രശ്മി നായര്‍..

എറണാകുളം സ്വദേശി രഹന ഫാത്തിമ ശബരിമലയിലേക്ക് പോകാനൊരുങ്ങിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായികിസ് ഓഫ് ലവ് പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ രശ്മി നായര്‍. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് രഹനയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങളെന്നും രശ്മി ആരോപിച്ചു.

ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനുമായി രഹന ഫാത്തിമ മംഗലാപുരത്തുവെച്ച് പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം തനിക്കു നേരിട്ടറിയാമെന്നും രശ്മി.കേരളത്തിലെ പ്രോഗ്രസീവ് സ്‌പെയിസുകള്‍ക്കുള്ളില്‍ കയറി അതിനെ അശ്ലീല വല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.

അയ്യപ്പഭക്തരെ മുസ്ലീങ്ങള്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നു എന്ന ജനം TV വാര്‍ത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പോലീസ് ഫോഴ്സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള IG ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം.’ എന്നാണ് രശ്മി പറയുന്നത്.ശബരിമല വിഷയത്തില്‍ ഒരു കലാപത്തില്‍ കുറഞ്ഞ ഒന്നും സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നില്ല എന്നും രശ്മി പറയുന്നു. ശബരിമല ആക്ടിവിസ്റ്റുകള്‍ക്കു ഡി.ജെ പാര്‍ട്ടി നടത്താനുള്ള ഇടമല്ല’ എന്നും രശ്മി പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*