രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് : ബി.ജെ.പി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങും, മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി തങ്ങള്‍ മാറുമെന്നും ബി.ജെ.പി മുന്‍ നേതാവും ഭാരത് വാഹിനി പാര്‍ട്ടി പ്രസിഡന്റുമായ ഘന്‍ശ്യാം തിവാരി..

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങും, മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി തങ്ങള്‍ മാറുമെന്നും,ബി.ജെ.പി മുന്‍ നേതാവും ഭാരത് വാഹിനി പാര്‍ട്ടി പ്രസിഡന്റുമായ ഘന്‍ശ്യാം തിവാരി. രാജസ്ഥാനിലെ ഉന്നത ജാതിക്കാരെ ബി.ജെ.പി ചതിച്ചത് അവരുടെ വോട്ടുബാങ്കിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സവര്‍ണരായ മിക്ക ബി.ജെ.പി നേതാക്കളും പാര്‍ട്ടി വിട്ടിരിക്കുകയാണ്.

വരുന്ന തിരഞ്ഞെടുപ്പില്‍ 200 മണ്ഡലങ്ങളിലും ബി.വി.പി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പിന്തുണയില്ലാതെ രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന സ്ഥിതിവരുമെന്നും  അദ്ദേഹം അവകാശപ്പെട്ടു.ബി.ജെ.പി കേന്ദ്രനേതൃത്വത്തില്‍ നിന്നും അച്ചടക്ക നടപടി നേരിട്ട അദ്ദേഹം പാര്‍ട്ടി വിടുകയും ബി.വി.പി രൂപീകരിക്കുകയുമായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*