രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് : സര്‍ക്കാര്‍ ജീവനക്കാര്‍ ബി.ജെ.പിയെ പിന്തുണയ്ക്കില്ല രാജസ്ഥാനിലെ മിനിസ്റ്റീരിയല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി..

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ സമരം അവസാനിപ്പിച്ച് രാജസ്ഥാനിലെ സര്‍ക്കാര്‍ ജീവനക്കാര്‍. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്.ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രധാനമായും തൊഴിലാളികള്‍ സമരം ചെയ്തത്.

ഇതിനു പുറമേ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, സ്റ്റാഫിനെ കൂടുതലായി റിക്രൂട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉയര്‍ത്തിയിരുന്നു.തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ സര്‍ക്കാറിന് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നതിനാല്‍ സമരം പിന്‍വലിക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില്‍ വരുമെന്നതിനാല്‍ സര്‍ക്കാര്‍ മനപൂര്‍വ്വം ഞങ്ങളുമായുള്ള ചര്‍ച്ച വൈകിപ്പിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ബി.ജെ.പിയെ പിന്തുണയ്‌ക്കേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ‘ രാജസ്ഥാനിലെ മിനിസ്റ്റീരിയല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രമേഷ് ചന്ദ് ശര്‍മ്മ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*