പുഴയില്‍ മാലിന്യം എറിയുന്നത് ക്രിമിനല്‍ കുറ്റമാക്കും ജലവിഭവമന്ത്രി..

ജലസ്രോതസുകള്‍ മലിനമാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് ജലവിഭവമന്ത്രി മാത്യു ടി.തോമസ്. ആലപ്പുഴയിലെ പ്രധാന കനാലുകള്‍ നവീകരിക്കുന്നതിന് 108 കോടി രൂപയുടെ പ്രവൃത്തികള്‍ നടക്കുകയാണ്. ഇതിനുപുറമേ 14 ഇടത്തോടുകളുടെ ആഴം കൂട്ടുന്ന പണിയും നടത്തും. ആലപ്പുഴ നഗരസഭയിലെ മുതലപ്പൊഴി നവീകരണത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തിരുവനന്തപുരത്തെ മാലിന്യ കൂമ്പാരമായിരുന്ന പാര്‍വതീപുത്തനാറിന്റെ നവീകരണത്തിന് വരട്ടാര്‍ പുനരുജ്ജീവനമാണ് മാതൃകയായത്.പൊഴിയിലേക്കു മാലിന്യം വലിച്ചെറിയുന്ന നമ്മുടെ ശീലങ്ങളില്‍ മാറ്റം വരുത്തണം. ഇനിയങ്ങനെയുണ്ടാകില്ലെന്ന് ഓരോരുത്തരും തീരുമാനിക്കണം.

കനാലുകളുടെയും ഉപകനാലുകളുടേയും നവീകരണം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബണ്ടുകെട്ടിയടച്ച്‌ ചെളിനീക്കം ചെയ്തായിരിക്കും. ഇതോടൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ ബണ്ടുകളുടെ ബലപ്പെടുത്തലും ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*