10000 – 50000 രൂപയുടെ വരുമാനം പ്രതിമാസം നേടാം. ബിസിനസ്‌ വളരുമ്പോള്‍ സ്വന്തമായി ഓഫീസ്‌ തുറക്കുകയും സ്ഥാപനം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക…!!

ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കഴിവുണ്ടോ നിങ്ങള്‍ക്ക്‌? ആത്മവിശ്വാസത്തോടെ ആളുകളെ ഏത്‌ സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും സാമര്‍ത്ഥ്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക്‌ സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി തുടങ്ങാം. ഇത്തരം സ്ഥാപനങ്ങളുടെ സേവനം അത്യാവശ്യമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന്‌ വിപണിയിലുണ്ട്‌. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനുകളിലൊന്നാണ്‌ സെല്ലിംഗ്‌. ഏതുല്‍പ്പന്നം വില്‍ക്കുന്നു, ആര്‍ക്കൊക്കെ വില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പ്രതിഫലത്തിന്റെ അളവ്‌.

എങ്ങനെ തുടങ്ങാം? ആദ്യം ഏതുല്‍പ്പന്നമാണ്‌ വില്‍ക്കുവാനായി തെരഞ്ഞെടുക്കേണ്ടത്‌ എന്ന്‌ തീരുമാനിക്കുക. വാട്ടര്‍ പ്യൂരിഫയറോ ഇന്‍ഡക്ഷന്‍ കുക്കിംഗ്‌ സിസ്റ്റമോ ക്ലീനിംഗ്‌ വസ്‌തുക്കളോ സ്റ്റേഷനറി സാധനങ്ങളോ ഡയറക്‌റ്റ്‌ മാര്‍ക്കറ്റിംഗ്‌ ഉല്‍പ്പന്നങ്ങളോ ആകാം. ആ ഉല്‍പ്പന്നത്തിന്റെ മൊത്ത വ്യാപാരിയുമായോ ഉല്‍പ്പാദകനുമായോ ബന്ധപ്പെടുക. നിങ്ങളുടെ നഗരത്തിലെ യെല്ലോ പേജ്‌ പോലുള്ള ഡയറക്‌റ്ററികള്‍ പരിശോധിക്കുക.

വ്യാപാര പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുക. ഉല്‍പ്പന്നം വന്‍തോതില്‍ ശേഖരിച്ചുവെക്കേണ്ട ആവശ്യമൊന്നുമില്ല. ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ലഘുലേഖകള്‍, സാമ്പിളുകള്‍ തുടങ്ങിയവ ഉപയോഗിച്ചുപോലും പ്രവര്‍ത്തനം തുടങ്ങാം. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ അവരുടെ ലോഗോ പതിപ്പിച്ച ഗിഫ്‌റ്റ്‌ ആര്‍ട്ടിക്കിളുകള്‍ വന്‍തോതില്‍ ആവശ്യമുണ്ട്‌. ഇതിനു പറ്റുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക. അവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ മനോഹരമായ കാറ്റലോഗുകള്‍ തയാറാക്കുക. അത്‌ സ്ഥാപനങ്ങളെ കാണിച്ച്‌ ഓര്‍ഡറുകള്‍ നേടാം. ഇത്തരം കാറ്റലോഗുകള്‍ ചുരുങ്ങിയ ചെലവില്‍ തയാറാക്കാന്‍ ഇന്ന്‌ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്‌.

മുടക്കുമുതല്‍;

സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ സ്ഥാപനം തുടങ്ങാന്‍ ആദ്യം വേണ്ടിവരുന്ന ചെലവ്‌ വിസിറ്റിംഗ്‌ കാര്‍ഡ്‌ പോലുള്ള സ്റ്റേഷനറി വസ്‌തുക്കള്‍, കളര്‍ ലഘുലേഖകള്‍, സാമ്പിള്‍ ഉല്‍പ്പന്നങ്ങള്‍, ടാക്‌സ്‌ രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്‌ക്കുള്ളതാണ്‌. നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ സപ്ലയേഴ്‌സ്‌ നിങ്ങള്‍ക്ക്‌ കടമായിത്തന്നെ ഉല്‍പ്പന്നങ്ങള്‍ നല്‍കും.

എന്തു വരുമാനം ലഭിക്കും?

ഓരോ വില്‍പ്പനയില്‍ നിന്നും നിങ്ങള്‍ക്ക്‌ ലഭിക്കുന്ന മാര്‍ജിനാണ്‌ നിങ്ങളുടെ വരുമാനത്തെ നിര്‍ണയിക്കുന്നത്‌. ഓരോ വില്‍പ്പനയില്‍ നിന്നും 10 മുതല്‍ 30 ശതമാനം വരെ മാര്‍ജിന്‍ ലഭിക്കാം. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ മൊത്തമായി വില്‍ക്കാവുന്ന ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 10000 – 50000 രൂപയുടെ വരുമാനം പ്രതിമാസം നേടാം. ബിസിനസ്‌ വളരുമ്പോള്‍ സ്വന്തമായി ഓഫീസ്‌ തുറക്കുകയും സ്ഥാപനം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക.

നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറക്‌റ്റ്‌ മാര്‍ക്കറ്റിംഗ്‌ കമ്പനി രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ ലക്ഷക്കണക്കിന്‌ രൂപയുടെ വരുമാനം ഉണ്ടാക്കാം. സെല്ലിംഗ്‌ എന്ന ജോലിയോട്‌ നിങ്ങള്‍ക്ക്‌ താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ ഇതിലേക്ക്‌ ഇറങ്ങാവൂ. തുടക്കത്തില്‍ സ്വന്തം വീട്‌ കേന്ദ്രീകരിച്ചുതന്നെ ബിസിനസ്‌ ആരംഭിക്കാം. മികച്ച ആദായം നേടാനും വളരാനും വൈവിധ്യവല്‍ക്കരിക്കാനും ഏറെ സാധ്യതയുള്ള ബിസിനസ്‌ ആണ്‌ ഇത്‌.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*