പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചു; കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ചെയ്തത്…

കാമുകിയെ വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു. ചെന്നൈയിലെ കെ.കെ നഗറില്‍ ഇഎസ്‌ഐസി മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ സരസ്വതി (22) ആണ് കൊല്ലപ്പെട്ടത്. ജി​ങ്ങിക്ക് സമീപം അണ്ണിയൂരില്‍ ബുധനാഴ്ച്ചയാണ് സംഭവം. ഫേസ്ബുക്കിലൂടെയാണ് സരസ്വതിയും ചെന്നൈ ടിഎസ്പിയിലെ കോണ്‍സ്റ്റബിള്‍ കാര്‍ത്തിക വേലുവും(30) തമ്മില്‍ പരിചയപ്പെടുന്നത്. വളരെ നാളത്തെ സൗഹൃദത്തിനൊടുവില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു.

എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോ​ഗ്യതയില്ലെന്ന കാരണത്താലാണ് സരസ്വതി കാര്‍ത്തിക്കിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവ ​ദിവസം പിറന്നാള്‍ ആഘോഷിക്കുന്നതിനായ് കോളേജില്‍നിന്നും ലീവെടുത്ത് സരസ്വതി വീട്ടിലേക്ക് പോയി. തന്റെ പ്രണയിനിക്കായി കേക്കും നിറയെ സമ്മാനങ്ങളുമായി കാര്‍ത്തിക്കും സരസ്വതിയെ പിന്തുടര്‍ന്ന് വീട്ടിലെത്തി. തകര്‍ന്ന പ്രണയം കൂട്ടി യോജിപ്പിക്കാനും വിവാഹ അഭ്യര്‍ത്ഥ നടത്താനുമാണ് കാര്‍ത്തിക് അന്ന് സരസ്വതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് സരസ്വതിയും കുടുംബവും കാര്‍ത്തിക് വാങ്ങികൊണ്ടുവന്ന കേക്ക് മുറിച്ച്‌ പിറന്നാള്‍ ആഘോഷിച്ചു.

വീട്ടിവെച്ചു തന്നെ സരസ്വതിയും കാര്‍ത്തിക്കും തമ്മില്‍‌ വാക്ക് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ തന്റെ കൈവശം കരുതിയ സര്‍വ്വീസ് തോക്ക് ഉപയോ​ഗിച്ച്‌ സരസ്വതിക്ക് നേരെ വെടിയുതിര്‍ത്തതിനുശേഷം കാര്‍ത്തിക് സ്വയം വെടിവച്ച്‌ മരിക്കുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തെത്തിയപ്പോഴാണ് ഇരുവരേയും വെടിയേറ്റ് നിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*