Breaking News

പെണ്‍കുട്ടിയെ അറിയില്ല, ഓര്‍മ്മ പോലുമില്ല; മീ ടുവില്‍ വിശദീകരണവുമായി മുകേഷ്..!!

തനിക്ക് നേരേ ഉയര്‍ന്ന മീടു വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടനും എം.എല്‍.എയുമായ മുകേഷ്. ആ പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്നും ഓര്‍മ്മ പോലുമില്ലെന്നും മുകേഷ് പ്രതികരിച്ചു. ആരേയും ആര്‍ക്കും തേജോവധം ചെയ്യാവുന്ന അവസ്ഥയാണെന്നും ആ പെണ്‍കുട്ടിയെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും മുകേഷ് പറഞ്ഞു.

അതേസമയം ആരോപണം വന്നാല്‍ നിയമരപായി മുന്നോട്ട് പോകട്ടെയെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.  കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് എന്ന യുവതിയാണ് മുകേഷ് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയത്. സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന്‍ പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് പറയുന്നു.

താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ചു മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയെന്ന് ടെസ് പറയുന്നു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ  മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു.

അപ്പോള്‍ എന്റെ മേധാവിയായിരുന്ന ഡെറിക് ഒബ്രേയിന്‍ ഒരു മണിക്കൂര്‍ തന്നോട് സംസാരിക്കുകയും തൊട്ടടുത്ത വിമാനത്തില്‍ എന്നെ രക്ഷപ്പെടുത്തിയെന്നും ടെസ് പറയുന്നു. ഡെറിക് ഒബ്രേയിന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയാണ് ഇപ്പോള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*