പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ ഇനി മുതല്‍ 33 ശതമാനം മാര്‍ക്ക് നേടിയാല്‍ മതി..!

അടുത്ത വര്‍ഷം മുതല്‍ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാകും. തിയറിയും പ്രാക്ടിക്കലും കൂടി ചേര്‍ത്താണ് 33 ശതമാനം മാര്‍ക്ക് എന്നുള്ളത് .ഇത്രയുംനാള്‍ ഇന്‍റേണല്‍ അസസ്മെന്‍റിനും ബോര്‍ഡ് പരീക്ഷയ്ക്കും വെവ്വേറെ ജയിക്കണമെന്ന നിബന്ധനയാണ് ഉണ്ടായിരുന്നത്.

ഈ വര്‍ഷം ഇത്തരത്തില്‍ ഇളവ് പത്താം ക്ലാസുകാര്‍ക്ക് നല്‍കിയിരുന്നു. ഇത് അടുത്ത വര്‍ഷവും തുടരാനാണ് സിബിഎഈ സ്‌ഇ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു.കുറെയേറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് സിബിഎസ്‌ഇയുടെ വിശദീകരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*