Breaking News

പശ്ചിമ ബംഗാളില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ക്രൂട്ട ബലാത്സംഗത്തിന് ഇരയാക്കി ബന്ധുക്കള്‍,ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരം..

ഭൂമി തര്‍ക്കത്തെ ചൊല്ലി ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ ക്രൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്ബ് ദണ്ഡ് കയറ്റുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ ശനിയാഴ്‌ച്ചയാണ് സംഭവം. കേസില്‍ യുവതിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബത്തില്‍ നടക്കുന്ന ഭൂമി തര്‍ക്കത്തില്‍ പരിഹാരം കാണന്നതിനുവേണ്ടി വീടിനടുത്തുള്ള കുളക്കടവില്‍ വരാന്‍ ബന്ധു യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് കുളക്കടവിലെത്തിയ യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റുകയും ചെയ്യുകയായിരുന്നു.വീട്ടുകാര്‍ യുവതിയെ ജല്‍പായ്ഗുരി സര്‍ദാര്‍ ആശുപത്രിയില്‍ എത്തിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കേസില്‍ പ്രതിയുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*