ഒരുമിച്ച് ഉറങ്ങാന്‍ ഭാര്യ ആഗ്രഹിക്കുന്നതിന്‍റെ കാരണം വെളിവാകുന്നു..!!

അകലെയിരിക്കുമ്പോഴാണ് ആ സ്‌നേഹത്തിന്റെ വിലയറിയുന്നത്. എന്നാല്‍ അടുത്തിരിക്കുമ്പോള്‍ ആ വിലയും മനസിലാക്കുന്നില്ല. ദാമ്പത്യത്തില്‍ ഭാര്യയുടേയും ഭര്‍ത്താവിന്റെയും ഏറ്റവും സുന്ദരമായ നിമിഷമാണ് കിടക്ക.

അവിടെ വച്ചാണ് മോഹവും മോഹ ഭംഗവും സങ്കടവും സന്തോഷവും എല്ലാം തുറന്ന് പ്രകടിപ്പിക്കുന്നത്. കെട്ടിപ്പിടിച്ചുള്ള ഉറക്കവും പിണങ്ങിക്കിടക്കലും പിണക്കം മാറ്റവും അത് ലൈംഗികതയിലേക്ക് നീങ്ങുന്നതും എല്ലാം ദാമ്പത്യത്തിന്റെ ഭാഗം മാത്രം. എന്നാല്‍ പങ്കാളിയുമൊത്ത് കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങുന്നതിന്റെ സുഖം ഒന്ന് വേറെയാണ്.

ഒരുമിച്ച് ഉറങ്ങാന്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരേ അപേക്ഷിച്ചു കൂടുതലായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇതു സെക്‌സിനു വേണ്ടി മാത്രമല്ല. ഭര്‍ത്താവിന്റെ കാരങ്ങള്‍ക്കുള്ളില്‍ കിടക്കുമ്പോള്‍ ലഭിക്കുന്ന സ്വന്തനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയാണ്. ഭര്‍ത്താവിനോടു ചേര്‍ന്നു കിടന്ന് ഉറങ്ങാന്‍ കൊതിക്കുന്ന മനസ് ഒരോ ഭാര്യമാര്‍ക്കുള്ളിലും ഉണ്ട്.

സ്‌നേഹത്തില്‍ പൊതിഞ്ഞ ഊഷ്മളമായ കരങ്ങള്‍, അവന്റെ ലാളന, എല്ലാം അവള്‍ക്കു നല്‍കുക താന്‍ ഒറ്റക്കല്ല എന്ന ചിന്തയാണ്. അത് അവളെ കൂടുതല്‍ ശക്തയാക്കും മനോഹരിയാക്കും ഒരോ നിമിഷവും നിങ്ങളെ തീവ്രമായി പ്രണയിക്കാന്‍ പ്രരിപ്പിക്കും. അവള്‍ ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്നവയില്‍ ഏറ്റവും മനോഹരമായ കാര്യങ്ങളില്‍ ഒന്നാണ് പകലിന്റെ ഒടുവിലെ ഒരുമിച്ചുള്ള ഉറക്കം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*