Breaking News

ഊട്ടി-മേട്ടുപാളയം ട്രെയിന്‍ സര്‍വീസ് റദ്ദാക്കി..

ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകലെ അഡര്‍ലി സ്റ്റേഷന് മുകളിലായാണ് സംഭവം. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടി വഴിയില്‍ കുടുങ്ങി.

പാളങ്ങളില്‍ വന്‍ പാറക്കൂട്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് പാളങ്ങളും പല്‍ച്ചക്രവും മീറ്ററുകളോളം വളഞ്ഞു പോയതിനെത്തുടര്‍ന്ന് തീവണ്ടി നിര്‍ത്തിയിടുകയായിരുന്നു. ഇതോടെ തീവണ്ടി വീണ്ടും കല്ലാര്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. ഇവിടെനിന്ന് 180ഓളം വരുന്ന യാത്രക്കാരെ ബസുകളില്‍ ഊട്ടിയില്‍ എത്തിക്കാനുള്ള നടപടി റെയില്‍വേ ആരംഭിച്ചു. പിന്നീട് തീവണ്ടി മേട്ടുപ്പാളയത്ത് തന്നെ തിരിച്ച്‌ എത്തുമെന്നാണ് വിവരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*