നിങ്ങളുടെ കാല്‍പാദം പറയുന്നുണ്ട്….. നിങ്ങളുടെ രോഗങ്ങള്‍…!

നിങ്ങളുടെ  ശരീരത്തിലെ ഓരോ  ഭാഗങ്ങളും പ്രകടിപ്പിക്കുന്ന  ചില  ആരോഗ്യസൂചനകളുമുണ്ട്. കാല്‍പാദവും ഇത്തരം രോഗലക്ഷണങ്ങള്‍ വെളിപ്പെടുത്തുന്ന ഒന്നായി പ്രവര്‍ത്തിയ്ക്കാറുണ്ട്. കാല്‍പാദം നോക്കിയാല്‍ പല രോഗങ്ങളെക്കുറിച്ചുമറിയാം.

വിരലകളുടെ തൊലിയിലായി കറുത്ത പാടുകളുണ്ടെങ്കില്‍ ഇത് ഡിപ്രഷന്‍ ലക്ഷണമാണ് കാണിയ്ക്കുന്നത്. ഡിപ്രഷനുള്ളവര്‍ കാലിന്റെ മുന്‍ഭാഗം നിലത്തൂന്നി നടക്കുന്നതു സാധാരണയാണ്. ഇത് ഭാരം മുന്‍ഭാഗത്തൂന്നാനും തൊലി കറുക്കാനും ഇടയാക്കും.

കാല്‍വിരലുകളുടെ നഖങ്ങളില്‍ നെടുകെ വരമ്ബുപോലെയുണ്ടെങ്കില്‍ ഇത് ദഹനപ്രശ്ങ്ങളാണ് കാണിയ്ക്കുന്നത്. ഈ ഭാഗം കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ കൂടുതല്‍ സ്ട്രെസ് കാണിയ്ക്കുന്നു. കാലിന്റെ ഹീലുകള്‍ക്കു മുകളിലായി ഞരമ്ബുപോലുള്ള ഭാഗമുണ്ട്. ഈ ഭാഗം മൃദുവും സ്പോഞ്ച് പോലെ അമര്‍ന്നു പോകുന്നതുമാണെങ്കില്‍ വന്ധ്യതാപ്രശ്നങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

കാല്‍പാദത്തിനു താഴെ ബോള്‍ എന്നറിയപ്പെടുന്ന ഭാഗത്ത്, അതായത് ഹീലിനോടു ചേര്‍ന്നു പരന്ന ഭാഗത്ത് തടിപ്പുണ്ടെങ്കില്‍ ഇത് ലിവര്‍, വയര്‍ പ്രശ്നങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

കാല്‍പാദത്തിന്റെ നിറം മറ്റു ഭാഗത്തേക്കാള്‍ വിളറിയതെങ്കില്‍ ശരീരത്തിലെ രക്തപ്രവഹാം ശരിയല്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

കാല്‍പാദത്തിനടിയിലെ പിന്‍ഭാഗം ബോള്‍ ഓഫ് ദ ഫൂട്ട് എന്നറിയപ്പെടുന്നു. ഇവിടെ വ്രണങ്ങളോ മറ്റോ ഉണ്ടെങ്കില്‍ ഷോള്‍ഡര്‍ സംബന്ധമായ പ്രശ്നങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ശരീരത്തിന്റെ സ്ഥിതി ശരിയല്ലെന്നാണ് സൂചിപ്പിയ്ക്കുന്നത്. കാല്‍പാദത്തില്‍ ഇരുണ്ട പാടുകളെങ്കില്‍ ഇത് മുറിവുകളെ സൂചിപ്പിയ്ക്കുന്നു.

ചുവന്ന നിറമെങ്കില്‍ ഇത് ഇമോഷണല്‍ സ്ട്രെസിനേയും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*