‘നെറ്റ്ഫ്‌ളിക്‌സ്’ ജ്വരം; രാജ്യത്ത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു..!!

ലോകത്തിലെ പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിങ് ആപ്പായ നെറ്റ്ഫ്‌ളിക്‌സിന്റെ ഉപയോഗം അമിതമായതിനെ തുടര്‍ന്ന് യുവാവിനെ നിംഹാന്‍സില്‍ പ്രവേശിപ്പിച്ചു. നെറ്റ്ഫ്‌ളിക്‌സ് ജ്വരം ബാധിച്ച് ചികിത്സ നേടുന്ന രാജ്യത്തിലെ ആദ്യ കേസാണിത്. 26 വയസ്സുള്ള ബെംഗളൂരു സ്വദേശിയെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്.

”ഒരു ദിവസം ഏഴു മണിക്കൂറിലധികം സമയം ഇയാള്‍ സിനിമ കാണുന്നതിനായി നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിച്ചിരുന്നു. തന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് തൊഴില്‍ രഹിതനായ യുവാവ് നെറ്റ്ഫ്‌ളിക്‌സില്‍ അഭയം തേടിയത്’.മാനസികരോഗ്യ വിഭാഗം പ്രഫസര്‍ മനോജ് കുമാര്‍ ശര്‍മ പറഞ്ഞു.

ഇത്തരത്തില്‍ അടിമപ്പെടുന്നതിലൂടെ ഉറക്കം നഷ്ടപ്പെടുകയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ചികിത്സ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ടിവി.ഷോകളില്‍ നിന്ന് വ്യത്യസ്തമായി എപ്പിസോഡുകള്‍ ഒരുമിച്ച് കാണാമെന്ന് സൗകര്യമാണ് ആളുകളെ നെറ്റ്ഫ്‌ളിക്‌സ് അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ആകൃഷ്ടരാവുന്നത്. യുവാക്കള്‍ക്കുപുറമെ കുട്ടികളും ഇത്തരം സ്ട്രീമിങ് ആപ്പുകളില്‍ അടിമപ്പെട്ടിരിക്കുകയാണ്.

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ മാത്രം 400 കോടിയിലധികമാണ് നിക്ഷേപിച്ചത്. ഇത്തരം സൈറ്റുകളില്‍ സമയം ചിലവഴിക്കുന്ന പുതിയ ട്രെന്റ് ഭാവിയില്‍ വലിയ അപകടത്തിനാകും വഴിയൊരുക്കുകയെന്ന് നിംഹാസ് അധികൃതര്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*