നേപ്പാള്‍ സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് കാസര്‍കോട് സ്വദേശിക്ക്..

അധ്യാപന രംഗത്തെയും ഭരണരംഗത്തെയും മികവിന് നേപ്പാളിലെ ഏഷ്യ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം  കാസര്‍കോട് ബദിയടുക്ക സ്വദേശിക്ക്. ബാംഗ്ലൂര്‍ സിലിക്കോണ്‍ സിറ്റി പി.യു. കോളേജ് പ്രിന്‍സിപ്പാള്‍ കീര്‍ത്തി ബദിയടുക്ക ആണ് വിദേശ സര്‍വ്വകലാശാലയുടെ ഡി.ലിറ്റ് ബിരുദം നേടിയത്.

17 വര്‍ഷമായി അധ്യാപന രംഗത്തുള്ള കീര്‍ത്തി ബദിയടുക്ക കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി സിലിക്കോണ്‍ സിറ്റി കോളേജിലെ പ്രിന്‍സിപ്പാള്‍ ആയി സേവനമനുഷ്ഠിക്കുകയാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായ ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ റിസേര്‍ച്ച്‌ ആന്‍ഡ് ഡവലപ്പ്‌മെന്റ് സെന്റര്‍ ഓഫ് ഇന്ത്യ ആണ് അവാര്‍ഡിന് ശുപാര്‍ശ ചെയ്തത്. തിങ്കളാഴ്ച കാഡ്മണ്ഡുവില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ഏഷ്യ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറില്‍ നിന്നും ഈ ബഹുമതി ഏറ്റുവാങ്ങി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*