മോഹന്‍ലാല്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണം; പ്രസിഡന്റായി വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും ജോസഫൈന്‍..!!

മോഹന്‍ലാല്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ആരാധകരെ നിലയ്ക്ക് നിര്‍ത്തണം. നടിമാര്‍ക്കെതിരേ അവഹേളനം പാടില്ലെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറയണമെന്നും ജോസഫൈന്‍ പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹം നിരാശനാക്കിയെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. എ.എം.എം.എയുടെ നിലപാടിനെതിരെ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ രംഗത്ത് വന്നതിന്റെ പിന്നാലെയാണ് ജോസഫൈന്റെ പ്രതികരണം.

അതേസമയം ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി താരസംഘടനയായ എ.എം.എം.എ രംഗത്തെത്തി. ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്നാണ് എ.എം.എം.എ പറഞ്ഞത്. അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നാണ് നിലപാടെന്നും എ.എം.എം.എ വിശദീകരിച്ചു. കോടതി വിധി വരുന്നതിന് മുന്‍പ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കരുതെന്നായിരുന്നു നിലപാട്. ഈ നിലപാടിന് എക്സിക്യുട്ടീവില്‍ മുന്‍തൂക്കം കിട്ടിയെന്നും എ.എം.എം.എ വിശദീകരിക്കുന്നു.

ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെ പ്രളയമെത്തി. എ.എം.എം.എയുടെ അംഗങ്ങളും പ്രളയക്കെടുതിയില്‍പ്പെട്ടുവെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോകുകയായിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വൈകാതെ പ്രത്യേക ജനറല്‍ബോഡി വിളിക്കും. തര്‍ക്കങ്ങള്‍ക്കപ്പുറം ധാര്‍മികതയില്‍ ഊന്നിയുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രത്യാശ. പ്രശ്നപരിഹാരത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പമാണ് തങ്ങളും. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എ.എം.എം.എ വക്താവ് ജഗദീഷ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*