Breaking News

മീ ടൂ ക്യാമ്പയിന്‍: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കയ്ക്കെതിരെ  അക്ബര്‍ നല്‍കിയ മാനഷ്ടക്കേസ് വ്യാഴാഴ്ച പരിഗണിക്കും..

ത​നി​ക്കെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പ്രി​യ ര​മ​ണി​ക്കെ​തി​രേ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്ബ​ര്‍ നല്‍കിയ മാനനഷ്ടക്കേസ് ഡ​ല്‍​ഹി പാട്യാലഹൗസ് കോടതി വ്യാഴാഴ്ച പരിഗണിക്കും. ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നുചൂണ്ടി​ക്കാ​ട്ടി പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അക്ബര്‍ കേസ് നല്‍കിയത്.

ത​നി​ക്കെ​തി​രേ പ്രി​യാ ര​മ​ണി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ മ​നഃ​പൂ​ര്‍​വം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി കെട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​ണ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ല്‍ അ​ക്ബ​ര്‍ വ്യക്തമാക്കിയിട്ടുള്ളത്. മാ​ന​ന​ഷ്ട​ത്തി​നു​ള്ള 499-ാം വ​കു​പ്പ് ര​ണ്ടു വ​ര്‍​ഷം വ​രെ ത​ട​വോ പി​ഴ​യോ ല​ഭി​ക്കാ​വു​ന്ന മ​റ്റു വ​കു​പ്പു​ക​ള്‍കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*