മീ ​ടൂ ക്യാംപെയിന്‍ : കേ​ന്ദ്ര​വി​ദേ​ശ സ​ഹ​മ​ന്ത്രി​യ്ക്കെതിരെ ബി​ജെ​പി​യി​ല്‍ അ​തൃ​പ്തി..

മീ ​ടൂ കാ​ന്പ​യി​നി​ല്‍ ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന കേ​ന്ദ്ര​വി​ദേ​ശ സ​ഹ​മ​ന്ത്രി​യും മു​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എം.​ജെ. അ​ക്ബ​റി​നെ​തി​രെ ബി​ജെ​പി​യി​ല്‍ അ​തൃ​പ്തി. ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് ബി​ജെ​പി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

മ​ന്ത്രി പ​ദ​വി​യി​ല്‍ തു​ട​രു​ന്ന​ത് പാ​ര്‍​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് ദോ​ഷം ചെ​യ്യു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ല്‍ അ​ക്ബ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം കേ​ട്ട​ശേ​ഷമായിരിക്കും തു​ട​ര്‍​ന​ട​പ​ടി​ക​ളെകുറിച്ച്‌ തീരുമാനിക്കുക.ലൈ​വ് മി​ന്‍റ് നാ​ഷ​ണ​ല്‍ ഫീ​ച്ചേ​ഴ്സ് എ​ഡി​റ്റ​ര്‍ പ്രി​യ ര​മ​ണി​യാ​ണ് അ​ക്ബ​റി​നെ​തി​രെ ട്വി​റ്റ​റി​ലൂ​ടെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. 1997ല്‍ ​ന​ട​ന്ന സം​ഭ​വ​മാ​ണ് അ​വ​ര്‍ ഭാ​ഗ​മാ​യി പ​രാ​മ​ര്‍​ശി​ച്ച​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*