ധീരമായ ക്യാംപെയ്‌നെ പരിഹസിക്കാന്‍ നാണമില്ലേ; വിമര്‍ശനത്തിന് പിന്നാലെ പോസ്റ്റ് മുക്കി റോസ്‌ലിന്‍ ജോളി..!!

ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന മീ ടൂ ക്യാംപെയിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് വിവാദമായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് നടി റോസ്‌ലിന്‍ ജോളി. മീ ടൂ ഹാഷ് ടാഗില്‍ തന്റെ തുറന്നുപറച്ചില്‍ എന്ന രീതിയിലായിരുന്നു റോസിന്‍ ജോളിയുടെ പോസ്റ്റ്. എന്നാല്‍ താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചല്ല ഇത്. മറിച്ച് പണം കടംവാങ്ങിയിട്ട് തിരിച്ചുതരാത്തവരെ കുറിച്ചായിരുന്നു റോസ്‌ലിന്‍ പറയുന്നത്.

തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണെന്നായിരുന്നു റോസിന്‍ പറയുന്നത്.

‘പണം കൊടുത്തവരെല്ലാം സെറ്റില്‍ഡ് ആയി കഴിഞ്ഞു. ഞാന്‍ സമയം തരാം, അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ആകാം. അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും…’ റോസിന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനൊപ്പം ഒരു സ്‌മൈലി ഇമോജിയും ഇട്ടാണ് താരത്തിന്റെ ട്വിറ്റര്‍ പോസ്റ്റ്.

എന്നാല്‍ ഗൗരവമായ ഒരു വിഷയത്തെ നിസ്സാരവത്ക്കരിക്കുന്ന രീയിലാണ് റോസിന്‍ ജോളിയുടെ പോസ്‌റ്റെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു. ഇതോടെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയ്ന്‍ ആരംഭിച്ചത്.

ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് ഈ സോഷ്യല്‍ മീഡിയ പ്രചരണം ലോകശ്രദ്ധ നേടിയത്. സിനിമാമേഖലയില്‍ ആരംഭിച്ച മീടു സമൂഹത്തിന്റെ നാനാതുറകളിലേയ്ക്ക് വ്യാപിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*