മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പീഡനം അധ്യാപകനടക്കം ആറ് പേര്‍ പിടിയില്‍..

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍. വിവിധസ്ഥലങ്ങളില്‍ എത്തിച്ച്‌ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. അഞ്ച് ആണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പുകള്‍ അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോ​ഗസ്ഥര്‍ക്കാണ് അന്വേഷണചുമതല.

വിദ്യാര്‍ഥികളിലൊരാള്‍ വീട്ടില്‍ അസ്വാഭാവികമായി പെരുമാറുകയും വൈകിയെത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലഹരിവില്‍പന തടയുന്നതിന് നാട്ടുകാര്‍ രൂപവല്‍ക്കരിച്ച ജാഗ്രതാസമിതി നല്‍കിയ വിവരം അനുസരിച്ച്‌ ചൈല്‍‍ഡ്‌ലൈന്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടികള്‍ പീഡനവിവരം തുറന്നുപറഞ്ഞത്. ഒരാഴ്ചയെടുത്താണ് പ്രതികളെ പിടികൂടിയത്. മുക്കം സ്വദേശി മോഹന്‍ദാസ് (35), മഞ്ചേരി സ്വദേശി അലവി (51) എന്നിവരാണ് ഒടുവില്‍ അറസ്റ്റിലായത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*