ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചവരെ പിരിച്ചുവിട്ടു; ദേശീയവനിതാ കമ്മീഷനെതിരെ കോടതിയില്‍ ഹര്‍ജി..!!

മേലുദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്ന ആരോപണവുമായി രണ്ട് ജീവനക്കാരികള്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മുന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം പരാതി അവഗണിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു.

ദേശീയ വനിതാ കമ്മീഷന്‍ ഡെപ്യൂട്ടി സെക്രട്ടറി വി.വി.ബി രാജുവിനെതിരെയാണ് ജീവനക്കാരികള്‍ പരാതി നല്‍കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരാതി നല്‍കിയതിനാല്‍ കരാര്‍ പുതുക്കി നല്‍കാതെ പിരിച്ചുവിടുകയായിരുന്നു എന്നാണ് ഇവരുടെ ആരോപണം. എന്തുകൊണ്ടാണ് കരാര്‍ പുതുക്കി നല്‍കാത്തത് എന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല എന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ തയ്യാറായില്ലെന്നും പരാതിക്കാരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനത്ത് തുടരണമെങ്കില്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്ന് പരാതിക്കാരികളില്‍ ഒരാളോടു പറഞ്ഞതായും ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് വി.വി രാജു രംഗത്ത് വന്നു. ആരോപണങ്ങള്‍ കള്ളമാണ്. ജോലി നഷ്ടമായതിന് പ്രതികാരം തീര്‍ക്കുകയാണ് എന്നാണ് രാജുവിന്റെ പ്രതികരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*