കുഞ്ചാക്കോ ബോബന് നേരെ വധശ്രമം..!

നടന്‍ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കുഞ്ചാക്കോ ബോബന് നേരെ വധശ്രമം ഉണ്ടായത്. നടനെ അപായപ്പെടുത്താന്‍ ശ്രമിച്ച 76കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുകയായിരുന്ന കുഞ്ചാക്കോ ബോബനെ വാളുമായെത്തിയ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.

എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞ പോലീസ് ഞായറാഴ്ച വൈകിട്ടോടെ എറണാകുളം സ്വദേശിയായ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മാനസികരോഗിയാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*