കേരളത്തില്‍ ഇന്ധനവില റെക്കോര്‍ഡിലേക്ക്..

സംസ്ഥാനത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡില്‍. വീണ്ടും വില ഉയര്‍ന്നതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില എണ്‍പത് രൂപയായി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ചൊവ്വാഴ്ച കൂടിയത്. ഒരു ലിറ്റര്‍ പെട്രോളിന് 87.19 രൂപയാണ് ഈടാക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 85.59 രൂപയും ഡീസലിന് 78.84 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 86.03 രൂപയും ഡീസല്‍ 79.37 രൂപയിലുമെത്തി.

മുംബൈയില്‍ പെട്രോള്‍ വില 91.08 രൂപയാണ്. ദില്ലിയില്‍ 83.73 രൂപയും കൊല്‍ക്കത്തയില്‍ 85.53 രൂപയും ചെന്നൈയില്‍ 87.05 രൂപയുമാണ് പെട്രോള്‍ വില.രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും രാജ്യത്ത് വില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. അതിനിടെ പാചകവാതക വില വീണ്ടും വര്‍ദ്ധിച്ചിട്ടുണ്ട്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 59 രൂപയാണ് കൂടിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*