കളിയില്‍ തകര്‍പ്പന്‍ പ്രകടനം; പിന്നാലെ ഖലീല്‍ അഹമ്മദിന് മുട്ടന്‍ പണി..!!

വിന്‍ഡീസിനെതിരെയുള്ള നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഖലീല്‍ അഹമ്മദിനെതിരെ നടപടി. പ്രകോപനപരമായ ആംഗ്യം കാണിച്ചതിനാണ് ഇന്ത്യയുടെ യുവ പേസര്‍ക്കെതിരേ നടപടി നേരിടേണ്ടി വരിക. മര്‍ലന്‍ സാമുവല്‍സിനെ പുറത്താക്കിയ ശേഷമാണ് താരം ആംഗ്യം കാണിച്ചത്.

ഔദ്യോഗികമായ താക്കീതും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനു ശിക്ഷയായി വിധിച്ചത്. 224 റണ്‍സ് വിജയം നേടിയ ഇന്ത്യയ്ക്കായി 5 ഓവറില്‍ നിന്ന് 13 റണ്‍സ് മാത്രം വിട്ടു നല്‍കി ഖലീല്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു.

മത്സരത്തിന്റെ 14ാം ഓവറിലാണ് സംഭവം. രോഹിത് ശര്‍മ്മ പിടിച്ച് മര്‍ലന്‍ സാമുവല്‍സ് സ്ലിപ്പില്‍ പുറത്തായപ്പോളാണ് ഖലീലിന്റെ ഈ പ്രകടനം. പരമ്പരയില്‍ 2-1 എന്ന നിലയില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*