Breaking News

ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ ടാറ്റ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌..

ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ജെറ്റ് എയര്‍വെയ്‌സിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്‌മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റയുടെ ആവശ്യം. കൂടാതെ ഓപ്പണ്‍ ഓഫര്‍ ലെറ്റര്‍ ഉപയോഗിച്ച്‌ മറ്റൊരു 26% ഓഹരികള്‍ കൂടി വാങ്ങാനും ടാറ്റാ ഗ്രൂപ്പ് താല്‍പര്യപ്പെടുന്നുണ്ട്.

ഇന്ധനവില വര്‍ധന, രൂപയുടെ മൂല്യശോഷണം എന്നിവ മൂലം വന്‍പ്രതിസന്ധിയാണ് ജെറ്റ് എയര്‍വേയ്‌സ് നേരിടുന്നത്. നിലവില്‍ നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലാണ് കമ്ബനിയുടെ 51 ശതമാനം ഓഹരിയുള്ളത്. എത്തിഹാദ് എയര്‍വേയ്‌സും മറ്റുള്ളവരുടെയും കൈവശമാണ് ബാക്കി ഓഹരി.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*