ജയലളിതയുടെ ഹെലികോപ്റ്റര്‍ വില്‍പ്പനയ്ക്ക്,412 ഇപി എന്ന ഹെലികോപ്റ്ററാണ് തമിഴ്നാട് സര്‍ക്കാര്‍ വില്‍ക്കുന്നത്…

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്റ്റര്‍ വില്‍ക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്റ്ററാണ് തമിഴ്നാട് സര്‍ക്കാര്‍ വില്‍ക്കുന്നത്. 2006-ല്‍ ജയലളിത വാങ്ങിയ ഈ ഹെലികോപ്റ്ററില്‍ ഇരട്ട എഞ്ചിനാണുള്ളത്.

11 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഇതിപ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എസ്.ടി.സി)യെയാണ് ഇത് വില്‍ക്കാനായി ഏല്‍പ്പിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*