ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ പോക്ക് നാശത്തിലേക്ക്; ബി.സി.സി.ഐക്ക് മുന്നറിയിപ്പുമായി ഗാംഗുലി..!!

ബി.സി.സി.ഐയുടെ പോക്ക് നാശത്തിലേക്കാണെന്ന മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ കത്ത്. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റിക്കെതിരായ ‘മീടു’ വെളിപ്പെടുത്തലാരോപണം കൈകാര്യം ചെയ്ത രീതിയടക്കം ചൂണ്ടികാട്ടിയാണ് ഗാംഗുലി മുന്നറിയിപ്പ് നല്‍കിയത്.

ഇത്തരത്തിലാണ് ബി.സി.സി.ഐയുടെ മുന്നോട്ട് പോക്കെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാശം സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ബി.സി.സി.ഐയുടെ പ്രതിഛായ മോശമാകുന്നതില്‍ ആശങ്കയുണ്ടെന്നും ബി.സി.സി.ഐയെ രക്ഷിക്കണമെന്നും സംഘടനയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ക്ക് അയച്ച കത്തില്‍ ദാദ ആവശ്യപ്പെട്ടു.

‘ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണസംവിധാനത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് കാര്യത്തില്‍ തനിക്ക് തികഞ്ഞ ആശങ്കയുണ്ടെന്നും ഇന്ത്യയ്ക്കായി ദീര്‍ഘകാലം ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരാളെന്ന നിലയിലും ക്രിക്കറ്റിലെ ജയപരാജയങ്ങള്‍ ഏറെക്കാലം ജീവിതത്തിന്റെ ഭാഗമായിരുന്നതിനാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ എനിക്ക് ഏറെ പ്രധാനമാണെന്നും കത്തില്‍ ഗാംഗുലി പറയുന്നു. ഏറെ ആശങ്കയോടെയാണ് താന്‍ കത്തെഴുതുന്നതെന്നും കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോക്ക് പ്രതീക്ഷയ്‌ക്കൊത്ത രീതിയിലല്ല എന്നും കത്തില്‍ ഗാംഗുലി ചൂണ്ടികാട്ടി. ഇന്ത്യന്‍ ക്രിക്കറ്റിന് സ്വന്തമായുള്ള വലിയ ആരാധക പിന്തുണ നഷ്ടമാകുമോയെന്ന ആശങ്കയും ഗാംഗുലി പങ്കുവെച്ചു.

രാഹുല്‍ ജോഹ്‌റിക്കെതിരായ ‘മി ടൂ’ ആരോപണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പേര് എടുത്ത് പറയാതെ ദാദ കത്തില്‍ സൂചിപ്പിച്ചിരുന്നു. ആരോപണത്തില്‍ എത്രത്തോളം സത്യമുണ്ടെന്നറിയില്ലെന്നും എന്നാല്‍ ആരോപണം ബി.സി.സി.ഐയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ കോട്ടം വരുത്തിയിട്ടുണ്ടെന്നും കത്തില്‍ ഗാംഗുലി വ്യക്തമാക്കി. ആരോപണം കൈകാര്യം ചെയ്ത രീതിയെയും ഗാംഗുലി വിമര്‍ശിച്ചു. . സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി നാലു പേരില്‍നിന്നു രണ്ടു പേരായി ചുരുങ്ങിയിരുന്നെന്നും ഇപ്പോള്‍ നിലവിലുള്ള രണ്ടു പേരും വിഭജിക്കപ്പെട്ടതായി കാണുന്നെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*