ഇന്ധന വില വര്‍ധന : പ്രധാനമന്ത്രി വീണ്ടും ഉന്നതതല യോഗം വിളിച്ചു..

രാജ്യത്ത് ഇന്ധന വില ദിനംപ്രതി വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. ധനമന്ത്രി , പെട്രോളിയം മന്ത്രി തുടങ്ങിയവരും ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയാകും.ഇന്ധന വില ചര്‍ച്ച ചെയ്യാന്‍ ഈ മാസം നാലിന് പ്രധാനമന്ത്രി യോഗം വിളിക്കുകയും പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ കേന്ദ്രം കുറക്കുകയും ചെയ്തിരുന്നു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*