Breaking News

ഗുജറാത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ബിജെപി വിട്ടു, പ്രതീക്ഷിച്ച സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിക്കാത്തതിനാലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്..

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാത്ത ഇടങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ തുടരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് മുന്‍മുഖ്യമന്ത്രിയുടെ മകനും മുന്‍ എംഎല്‍എയുമായ മഹേന്ദ്രസിങ് വംഗേല പാര്‍ട്ടിവിട്ടത്.കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ്സുമായി അകന്ന ഇദ്ദേഹം ജൂലൈലിലാണ് ബിജെപിയില്‍ ചേര്‍ന്നത്.

രാഷ്ട്രീയപരമായ ഭിന്നതകാരണമല്ല, വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് മഹേന്ദ്രസിംഗ് വംഗേല വ്യക്തമാക്കിയെങ്കിലും ബിജെപിയില്‍ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിക്കാത്തതിനാലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.ബിജെപിക്കെതിരായി നിലനില്‍ക്കുന്ന ഏത് പാര്‍ട്ടികളുമായി ഞാന്‍ സഹകരിക്കും. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കും ഞാന്‍ പോവില്ല.പ്രതിപക്ഷ കൂട്ടായ്മകളെ സഹകരിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*