Breaking News

ദേവസ്വം മന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ ജയശങ്കര്‍..

സുപ്രീംകോടതി വിധി പ്രകാരം പോലീസ് അകമ്ബടിയോടെ ശബരിമല സന്നിധാനത്തിലെത്തിയ ഭക്തവനിതകളെ മടക്കിയയച്ച സംഭവം കോടതിയലക്ഷ്യമാണെന്ന് അഡ്വ ജയശങ്കര്‍. മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല കടകംപളളിയുടെ വാക്കും പ്രവൃത്തിയുമെന്നും ജയശങ്കര്‍. ബ്രാഹ്മണ ശാഠ്യത്തിനു കീഴടങ്ങിയ കടകംപള്ളിയെ ഉടന്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം.

കടകംപള്ളിയുടെ സ്ഥാനത്ത് പാര്‍ട്ടിക്കൂറും പ്രത്യയശാസ്ത്ര ബോധവുമുളള മറ്റേതെങ്കിലും സഖാവായിരുന്നെങ്കില്‍ ഇന്ന് ശബരിമലയില്‍ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ നടക്കുമായിരുന്നു.ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പോലെ നിലപാടും നിലവാരവും ഇല്ലാത്തയാളാണ് ദേവസ്വം മന്ത്രിയെന്ന് ഇതോടെ തെളിഞ്ഞു. കുറഞ്ഞപക്ഷം ദേവസ്വം വകുപ്പ് കൊളളാവുന്ന മറ്റാരെയെങ്കിലും ഏല്പിക്കണം

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*