ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച കുട്ടിക്ക് കേന്ദ്രമന്ത്രി രക്ഷയായി..

ആധാറില്ലെന്ന പേരില്‍ ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രി ചികിത്സ നിഷേധിച്ച ഒന്‍പത് വയസ്‌കാരിക്ക് രക്ഷയായത് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍. നോയിഡയില്‍ നിന്നുമാണ് അസുഖബാധിതയായ ഒന്‍പത് കാരിയെ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയായ ലോക് നായക് ജയ് പ്രകാശ് നാരായണില്‍ പ്രവേശിപ്പിച്ചത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരി സംഭവത്തില്‍ ഇടപെടുകയും ഡല്‍ഹി മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ ട്വീറ്റില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ ടാഗ് ചെയ്തതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംഭവത്തിലിടപെട്ടത്.കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*