Breaking News

ഡീ അഡിക്ഷന്‍ മരുന്നുകള്‍ വലിയ ദുശ്ശീലമായി മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍,

വിവിധ ആസക്തികളില്‍ നിന്നും മുക്തിനേടാനായി കഴിക്കുന്ന ഡീ അഡിക്ഷന്‍ മരുന്നുകള്‍ വലിയ ദുശ്ശീലമായി മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. വളരെക്കൂടുതല്‍ അളവിലുള്ള മരുന്നുകളാണ് പുറത്തു വരുന്നതെന്നും, രോഗികളില്‍ ഇത്തരം മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കാനുള്ള ആസക്തി ഉണ്ടാക്കുന്നതായും ആരോഗ്യ വിദഗ്ധര്‍.

വലിയ അളവില്‍ ഡീ അഡിക്ഷന്‍ മരുന്നുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ നിയമപരമായി കൊടുക്കാവുന്നതിലും അപ്പുറം അളവില്‍ ഇത് രോഗികള്‍ക്ക് നല്‍കുകയാണെന്നും അതുവഴി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ആളുകള്‍ നേരിടുന്നതെന്നും, വിവിധ ഡീ അഡിക്ഷന്‍ സെന്ററുകള്‍, സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അനുവദനീയമല്ലാത്ത രീതിയിലുള്ള മരുന്നുകള്‍ കണ്ടെത്തിയത്.

റസാന്‍ ഫാര്‍മ, മാന ഫാര്‍മസ്യൂട്ടിക്കല്‍സ്, എസ്ബിഎസ് ബയോടെക്ക് എന്നീ കമ്ബനികളില്‍ നിന്നുള്ള മരുന്നുകളിലാണ് പ്രധാനമായും പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. അഡ്ഡ്‌നോക്ക്-എന്‍ എന്ന മരുന്നില്‍ 2 മില്ലിഗ്രാം ബ്യൂപെര്‍നോര്‍ഫിന്‍ മാത്രമേ ഉണ്ടാകാവൂ, എന്നാല്‍ 25 ശതമാനം അധികമാണ് ഇപ്പോള്‍ ഇതില്‍ അടങ്ങിയിരിക്കുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയില്‍ ഇവയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ മാനസിക നിലയെയും തകരാറിലാക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ശക്തമായ രീതിയിലുള്ള പ്രതിരോധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*