കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജെ​പിയില്‍!!..

ഛത്തീ​സ്ഗ​ഡി​ല്‍ ഭരണം പിടിക്കാമെന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ മോ​ഹ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി. കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും എം​എ​ല്‍​എ​യു​മാ​യ രാം​ദിയാ​ല്‍ യു​കി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള 18 വ​ര്‍​ഷ​ത്തെ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചാ​ണ് രാം​ദ​യാ​ലി​ന്‍റെ പു​തി​യ നീ​ക്കം.

ഇ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യും മു​ഖ്യ​മ​ന്ത്രി ര​മ​ണ്‍ സിം​ഗും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് രാം​ദി​യാ​ല്‍ പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.മൂ​ന്ന് ത​വ​ണ​യാ​യി ബി​ജെ​പി ഭ​രി​ക്കു​ന്ന ഛത്തീ​സ്ഗ​ഡി​ല്‍ ഇ​ത്ത​വ​ണ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*