ചേകന്നൂര്‍ മൗലവി വധക്കേസ്; ഒന്നാം പ്രതി ഹംസയെ ഹൈക്കോടതി വെറുതെവിട്ടു..!!

ചേകന്നൂര്‍ മൗലവി വധക്കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഇരട്ട ജീവപര്യന്തമാണ് ഹംസക്ക് സി.ബി.ഐ കോടതി വിധിച്ചത്. എട്ട് പ്രതികളെ നേരത്തെ വെറുതെവിട്ടിരുന്നു. ഇപ്പോള്‍ ഒന്നാം പ്രതിയെയും കോടതി വെറുതെവിട്ടു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും സ്വതന്ത്രരായി. മൗലവിയെ വധിച്ചു എന്നത് അനുമാനം മാത്രമെന്നാണ് കോടതി നിരീക്ഷിച്ചത്.

മറ്റ് പ്രതികളെ വെറുതെവിട്ടപ്പോഴും ഒന്നാംപ്രതിക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു എന്നായിരുന്നു സി.ബി.ഐ കോടതിയുടെ നിരീക്ഷണം. എന്നാല്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും ചേകന്നൂര്‍ മൌലവിയുടെ മരണം സംബന്ധിച്ച് വ്യക്തതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

1993 സപ്തംബര്‍ 27ന് ചേകന്നൂര്‍ മൗലവിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയശേഷം കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. പൊന്നാനി പോലീസ് അന്വേഷിച്ച കേസ് പിന്നീട് മലപ്പുറം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 1995 നവംബര്‍ 10ന് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*