സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് എതിരെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന,അഴിമതി കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഡയറ്കടര്‍ അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്ന് പരാതി..

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് എതിരെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന കേന്ദ്ര ക്യാമ്ബിനറ്റ് സെക്രട്ടറിയ്ക്ക് പരാതി നല്‍കി. അഴിമതി കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഡയറ്കടര്‍ അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്ന് പരാതി.അതേ സമയം രാകേഷ് അസ്താനക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐ ആറിലെ വിവരങ്ങള്‍ പുറത്തായി.

പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ വച്ച്‌ സിബിഐ സെപ്ഷ്യല്‍ ഡയറക്ടര്‍ കൈക്കൂലി വാങ്ങിയെന്നും മൊഴി.മോദിയുടേയും അമിത്ഷായുടേയും വിശ്വസത്‌നായ സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനക്കെതിരെ മൊയിന്‍ ഖുറേഷി അഴിമതി കേസില്‍ സിബിഐ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ പിന്നാലെ ഡയറക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരെ അസ്താന കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയ്ക്ക് നല്‍കിയ പരാതിയുടെ വിവരങ്ങളും പുറത്തായി.

മൊയിന്‍ ഖുറേഷി അഴിമതി കേസിലെ പ്രധാന പ്രതി സതീഷ് ബാബു സനയെ ചോദ്യം ചെയ്യരുതെന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചതായി രാകേഷ് അസ്താന കേന്ദ്ര കാബിനറ്റ് സെക്രട്ടറിയ്ക്ക് ആഗസ്ത് 24ന് നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടുന്നു.ഡയറക്ടറുടെ അധികാരം മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സിബിഐയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടതാണ് പ്രശ്‌നം വഷളാക്കിയതെന്നും കേന്ദ്ര സര്‍ക്കാരിലെ ചില ഉന്നതകേന്ദ്രങ്ങള്‍ ചൂണ്ടികാട്ടുന്നു.പ്രകാരം രാകേഷ് അസ്താന 2017 ഡിസംബര്‍ 13ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ വച്ച്‌ ഒരു കോടി 95 ലക്ഷം രൂപകൈമാറി. ദുബായില്‍ വച്ച്‌ ദര്‍ഹമായും കൈക്കൂലി പണം കൈമാറിയെന്നും മൊഴിയിലുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*