ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുമായി കേരള പൊലീസ്,ഹാക്കര്‍മാരോ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന മറ്റുള്ളവരോ സെന്‍ട്രല്‍ കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറിയാലും ഡാറ്റകള്‍ ചോര്‍ത്താന്‍ പറ്റില്ല..

സംസ്ഥാന പൊലീസിന്റെ ഡാറ്റാ മാനേജ്‌മെന്റ് സംവിധാനത്തില്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഏര്‍പ്പെടുത്തുന്നു. കേസുകളുടെ അന്വേഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഏജന്‍സികളുടെ പരസ്പര സഹായത്തോടെയുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണിത്. കേരള പൊലീസില്‍ ആദ്യമായാണ് ഈ സംവിധാനം വരുന്നത്. പദ്ധതിയെക്കുറിച്ച്‌ വിശദമായ നിര്‍ദ്ദേശം സമര്‍പ്പിക്കാനായി ഡി.ജി.പി ലോക്‌നാഥ് ബെഹ്ര പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.

നിലവില്‍ കേസുകളുടെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതില്‍ വിവിധ ഏജന്‍സികള്‍ തമ്മില്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനാണ് ബ്ലോക്ക് ചെയിന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.സുതാര്യമായ തുറന്ന ഡാറ്റാബേസ് ആണ് ബ്ലോക്ക് ചെയിന്‍. ഈ ഡാറ്റാബേസിലേക്ക് ചേര്‍ക്കപ്പെടുന്ന ഓരോ കാര്യവും അതിന് മുന്‍പ് ചേര്‍ക്കപ്പെടുന്നവയുമായി ബന്ധപ്പെട്ട് കിടക്കും.

ആര്‍ക്കും ഒരു വിധത്തിലുള്ള തിരുത്തലുകളോ കൃത്രിമ ഇടപെടലോ നടത്താന്‍ സാധിക്കില്ല. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയില്‍ ഒരിക്കലും ഒരു വിവരം അഥവാ ഇന്‍ഫര്‍മേഷനുകള്‍ സെന്‍ട്രല്‍ കമ്ബ്യൂട്ടറില്‍ ശേഖരിച്ച്‌ വയ്ക്കുന്നില്ല. പകരം ഒരു കൂട്ടം കമ്ബ്യൂട്ടറുകളിലായിരിക്കും വിവരങ്ങള്‍ ഉണ്ടാവുക. അതിനാല്‍ ഹാക്കര്‍മാരോ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന മറ്റുള്ളവരോ സെന്‍ട്രല്‍ കമ്ബ്യൂട്ടറില്‍ നുഴഞ്ഞുകയറിയാലും ഡാറ്റകള്‍ ചോര്‍ത്താന്‍ പറ്റില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*