ബാങ്കിങ് തട്ടിപ്പുകേസുകളില്‍ രാജ്യത്ത് വന്‍വര്‍ധന,മികച്ച ഒരു ബാങ്കിങ് സംവിധാനം വായ്പാ തട്ടിപ്പുകള്‍ തടയുന്നതിനായി വേണം. ഇത്തരം സംവിധാനങ്ങളുടെ അഭാവമാണ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണം..

ബാങ്കിങ് തട്ടിപ്പുകേസുകളില്‍ രാജ്യത്ത് വന്‍വര്‍ധനവുണ്ടായെന്ന് കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ ടിഎം ബാസിന്‍. നിലവില്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട നൂറോളം കേസുകള്‍ അന്വേഷിച്ചു വരികയാണ്.വായ്പകള്‍ അനുവദിക്കുന്നതിന് മുമ്ബ് സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച്‌ ഉറപ്പു വരുത്തണമെന്നും അദേഹം പറഞ്ഞു.

മികച്ച ഒരു ബാങ്കിങ് സംവിധാനം വായ്പാ തട്ടിപ്പുകള്‍ തടയുന്നതിനായി വേണം. ഇത്തരം സംവിധാനങ്ങളുടെ അഭാവമാണ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണം. ധനസേവന വകുപ്പ്,ആര്‍ബിഐ, എന്നിവയുമായി സഹകരിച്ച്‌ നടത്തിയ പഠനറിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ പുറത്തുവിട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*