ബംഗ്ലാദേശുമായി പുതിയ പേരിനുള്ള സാമ്യം ,പശ്ചിമ ബംഗാളിന്റെ പേരു മാറ്റുന്നതിന് തടസ്സങ്ങളുയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം..

പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റുന്നതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ബംഗ്ലാദേശുമായി പുതിയ പേരിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ എതിര്‍പ്പ്. പേരുകളിലുള്ള സാമ്യം അന്താരാഷ്ട്ര ഫോറങ്ങളില്‍ പ്രയാസം സൃഷ്ടിക്കും എന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

പേരുമാറ്റവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തോട് ഉപദേശം തേടിയിട്ടുണ്ട്. ജില്ലകളുടെയോ പട്ടണങ്ങളുടെയോ പേരുകള്‍ മാറ്റുന്നതുപോലെ സംസ്ഥാനങ്ങളുടെ പേരുകള്‍ മാറ്റാന്‍ കഴിയില്ല, അതിന് ഭരണഘടനാഭേദഗതി വരുത്തേണ്ടതുണ്ട്’വെസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍ സാംസ്‌കാരികവും, ചരിത്രപരവും, രാഷ്ട്രീയപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റത്തിന് മുതിര്‍ന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*