Breaking News

ബലാത്സംഗം ചെറുത്ത 15 കാരിയെ മര്‍ദ്ദിച്ചകൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി; നാല് പേര്‍ അറസ്റ്റില്‍..!!

ബലാത്സംഗം ചെറുത്ത 15 കാരിയ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷം മരത്തില്‍കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ പ്രതിയായ മറ്റൊരാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

ശിവം, മംഗല്‍, വികാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്‍വീര്‍ എന്നയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവസമയം പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന സഹോദരനാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

യു.പിയിലെ മെയിന്‍പൂരിയില്‍ ഇന്നലെയായിരുന്നു സംഭവം. ഗാന്ധി ജയന്തി ആഘോഷങ്ങള്‍ കഴിഞ്ഞ് സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടതെന്ന് മെയിന്‍പൂരി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഒ.പി സിങ് പറഞ്ഞു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരനേയും നാലംഘ സംഘം ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയിരുന്നു.

അക്രമികള്‍ പെണ്‍കുട്ടി ധരിച്ച ഷാള്‍ ഉപയോഗിച്ച് തന്നെയാണ് കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കിയത്. നാട്ടുകാരാണ് പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*